(www.panoornews.in)ജഗദീപ് ധൻഖർ രാജിവെച്ച് ഒഴിയുമ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ പൗരൻ ചമ്പാട്ടെ ഗുരുനാഥക്ക് ഗുരുദക്ഷിണയുമായി എത്തിയ ഓർമ്മയാണ് നാടിന് പങ്കുവെക്കാനുള്ളത്.
വായുസേനയുടെ പ്രത്യേക വിമാനത്തിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, ഭാര്യ ഡോ. സുധേശ ജംഗറും മട്ടന്നൂർ വിമാനത്താവളത്തി ലെത്തിയത്. വരവിന് പിന്നിലുള്ള ലക്ഷ്യം തന്നെ ജന്മനാട്ടിൽ പഠിപ്പിച്ച ചമ്പാട്ട്കാരിയായ അധ്യാപികക്ക് ഉപരാഷ്ട്രപതി എന്ന നിലയിൽ ഗുരുദക്ഷിണ സമർപ്പിക്കാനായിരുന്നു.
ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിനടുത്ത ആനന്ദിൽ വിശ്രമ ജീവിതം നയിക്കുന്ന രത്ന നായരായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രധാനാധ്യാപിക. വലിയ സുരക്ഷാ സംവിധാനങ്ങളുടെ ഉപരാഷ്ട്രപതിയുടെ വാഹനം ചമ്പാട് എത്തിയത് നാടിനാകെ വിസ്‌മയകരമായ അനുഭവമായി മാറി. രത്ന നായരുടെ സഹോദരൻ വിശ്വനാഥൻ നായർ, മകൾ നിധി, ഭർത്താവ് മൃദുൽ, ഇവരുടെ അരവയസ് പ്രായമുള്ള മകൾ ഇഷാനി ഉൾപ്പെടെയുള്ള ബന്ധുക്കൾ ഉപരാഷ്ട്രപതിയേയും, ഭാര്യയെയും, സ്വീകരിച്ചു അധ്യാപികയെ വണങ്ങിയ അദ്ദേഹം പഠനകാലത്തെ തൻ്റെ അനുഭവങ്ങൾ ഭാര്യയോട് വിശiദീകരിച്ചു.
ഇഡ്ഡലിയും, കായ് വറുത്തതും, ഇളനീരും നൽകിയാണ് ശിഷ്യനേയും ഭാര്യയേയും രത്നനായരുടെ കുടുംബം സൽക്കരിച്ചത്. നിയമസഭാ സ് പീക്കർ എ എൻ ഷംസീർ ഈ അപൂർവ സംഗമത്തിന് സാക്ഷിയാകാൻ ചമ്പാട് എത്തിയിരുന്നു.
രാജിക്ക് തൊട്ടുമുമ്പ് ഉപരാഷ്ട്രപതി പങ്കെടുത്ത അവസാനത്തെ ഔദ്യോഗിക ചടങ്ങിലുമുണ്ടൊരു കണ്ണൂർ ടച്ച്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് സി സദാനന്ദന് ഉൾപ്പെടെ ഇന്ന ലെ സത്യവാചകം ചൊല്ലി ക്കൊടുത്തത് ഉപരാഷ്ട്രപ തിയായിരുന്നു.
Champat people shocked by Vice President Jagdeep Dhankhar's unexpected resignation; Champat came to offer Gurudakshina 2 years ago
